FRIENDS OF KANNUR KUWAIT EXPAT'S ASSOCIATION, KUWAIT
Latest News  >> 

കുവൈറ്റിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) പതിനാല് പ്രവർത്തന വർഷങ്ങൾ വിജയകരമായി പിന്നിട്ടിരിക്കുകയാണ്. കുവൈത്തിലും നാട്ടിലുമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുവാനും, സാമൂഹിക-സാംസ്കാരിക കലാ കായിക മേഖലകളിൽ നിരവധി പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാനും ,സംഭാവനകൾ നൽകാനും സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്. ഫോക്കിന്റെ പതിനാലാം പ്രവർത്തന വർഷത്തിന്റെ വാർഷികാഘോഷം "കണ്ണൂർ മഹോത്സവം 2019" നവംബർ എട്ടിനു വെള്ളിയാഴ്ച്ച വൈകുന്നേരം 3 മണി മുതൽ കുവൈറ്റ് യൂണിവേഴ്സിറ്റി, ഖാൽദിയ്യ തീയേറ്ററിൽ വെച്ച് നടത്താൻ പോകുന്ന വിവരം ഏവരെയും സന്തോഷപൂർവ്വം അറിയിക്കുകയാണ്. മലയാള കലാരംഗത്തെ പ്രമുഖ കലാകാരന്മാരെ അണിനിരത്തിക്കൊണ്ട് നടത്തുന്ന ഈ മ്യൂസിക്കൽ മെഗാഷോയിൽ, മലയാള സിനിമ രംഗത്തു നിരവധി മനോഹരമായ ഗാനങ്ങളിലൂടെ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച യുവ പിന്നണി ഗായകൻ കെ.സ് ഹരിശങ്കർ, വയലിൻ തന്ത്രികളിൽ രാഗങ്ങൾ തീർത്ത്‌ ആരാധകഹൃദയം കീഴടക്കി മുന്നേറുന്ന ആർട്ടിസ്റ്റ് രൂപ രേവതി, അവർക്കൊപ്പം മനോഹരമായ ഈണങ്ങൾ ചേർക്കാൻ കീബോർഡ്/ ഗിറ്റാർ ആർട്ടിസ്റ്റ് സുമേഷ് ആനന്ദും ചേരുന്നു. തുടർച്ചയായി എഴുപത്തിയെട്ടു മണിക്കൂർ നീണ്ട മാരത്തോൺ നോൺ സ്റ്റോപ്പ്‌ ഡ്രമ്മിങ്ങിലൂടെ ഏഷ്യൻ റെക്കോർഡ് കരസ്ഥമാക്കിയ ഡ്രമ്മർ ജാഫർ, മാപ്പിളപാട്ടിനെ എന്നും ഹൃദയത്തോട് ചേർത്ത് വച്ച് നമ്മുടെ നാടിനു അഭിമാനമായ മണ്മറഞ്ഞ അനുഗ്രഹീത ഗായകൻ ശ്രീ കണ്ണൂർ സലീമിന്റെ മക്കൾ സജില സലിം, സലീൽ സലിം തുടങ്ങിയ പ്രശസ്ത കലാകാരൻമാർ ചേർന്നു മനോഹരമായ സായാഹ്നം നിങ്ങൾക്കായി ഒരുക്കുന്നു . കണ്ണൂരിന്റെ അഭിമാനമായ സംഗീത കുലപതി, യശ്ശശരീനായ പത്മശ്രീ. കെ.രാഘവൻ മാസ്റ്റർക്കും മാപ്പിളപ്പാട്ടിന്റെ സുൽത്താൻ എരഞ്ഞോളി മൂസയ്ക്കുമുള്ള ഫോക്കിന്റെ ആദരവ് തദവസരത്തിൽ ഉണ്ടായിരിക്കുന്നതാണ്. കുവൈത്തിലെ കണ്ണൂർ നിവാസികളുടെ ഉത്സവമാമാങ്കത്തിലേക്ക് "കണ്ണൂർ മഹോത്സവം 2019 " ന് നിങ്ങളോരോരുത്തരെയും സഹർഷം ക്ഷണിക്കുന്നു സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

Kannur the Political & Cultural Capital of Kerala

FOKE

"FOKE is an association formed in June-2005 with objective of opening up the venues for the Indians in Kuwait to come together, Promoting closer co-operation, Organize cultural and social activities and do flourish as a community for common good. Apart from these objectives, FOKE is also extends its helping hands to the needy poor people as Charity in different ways. With the active help and support of our well-wishers and sponsors, FOKE is growing day by day and has more than 2500 registered members in its fold. We are glad to say that FOKE is one of the most active organizations among the Indian Community in Kuwait. FOKE is registered with the Indian Embassy of Kuwait (IDEMB/KWT/ASSN/37) and NORKA ROOTS (KWT/09/102) and works strictly in accordance with the guidelines of the Indian Embassy. FOKE completed its TEN fruitful years in imparting active service to Indian community in general and the native of Kannur in particular. As a part of our ongoing charity activities, we were sponsoring meritorious and academically scholastic students of financially back ward sector hailing from way back in Kannur Dist. Kerala. Similarly we are extending our helping hands to handicapped people by way of giving lifesaving equipment's like wheel chair. Three wheeler bicycles etc. …further we are assisting so many poor patients from all the walks of life who have been facing with life threatening illnesses. Nevertheless, it is just possible for us to continue these charity activities because of our like-minded members, sponsors contribution as well as the fund we saving from our FOKE Anniversary Program celebrations. As we look back, we feel proud and glad about our achievements."

Latest News

08

November 2019

Kannur Maholsavam 2019

"കുവൈറ്റിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) പതിനാല് പ്രവർത്തന വർഷങ്ങൾ വിജയകരമായി പിന്നിട്ടിരിക്കുകയാണ്. കുവൈത്തിലും നാട്ടിലുമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുവാനും, സാമൂഹിക-സാംസ്കാരിക കലാ കായിക മേഖലകളിൽ നിരവധി പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാനും ,സംഭാവനകൾ നൽകാനും സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്. ഫോക്കിന്റെ പതിനാലാം പ്രവർത്തന വർഷത്തിന്റെ വാർഷികാഘോഷം "കണ്ണൂർ മഹോത്സവം 2019" നവംബർ എട്ടിനു വെള്ളിയാഴ്ച്ച വൈകുന്നേരം 3 മണി മുതൽ കുവൈറ്റ് യൂണിവേഴ്സിറ്റി, ഖാൽദിയ്യ തീയേറ്ററിൽ വെച്ച് നടത്താൻ പോകുന്ന വിവരം ഏവരെയും സന്തോഷപൂർവ്വം അറിയിക്കുകയാണ്. മലയാള കലാരംഗത്തെ പ്രമുഖ കലാകാരന്മാരെ അണിനിരത്തിക്കൊണ്ട് നടത്തുന്ന ഈ മ്യൂസിക്കൽ മെഗാഷോയിൽ, മലയാള സിനിമ രംഗത്തു നിരവധി മനോഹരമായ ഗാനങ്ങളിലൂടെ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച യുവ പിന്നണി ഗായകൻ കെ.സ് ഹരിശങ്കർ, വയലിൻ തന്ത്രികളിൽ രാഗങ്ങൾ തീർത്ത്‌ ആരാധകഹൃദയം കീഴടക്കി മുന്നേറുന്ന ആർട്ടിസ്റ്റ് രൂപ രേവതി, അവർക്കൊപ്പം മനോഹരമായ ഈണങ്ങൾ ചേർക്കാൻ കീബോർഡ്/ ഗിറ്റാർ ആർട്ടിസ്റ്റ് സുമേഷ് ആനന്ദും ചേരുന്നു. തുടർച്ചയായി എഴുപത്തിയെട്ടു മണിക്കൂർ നീണ്ട മാരത്തോൺ നോൺ സ്റ്റോപ്പ്‌ ഡ്രമ്മിങ്ങിലൂടെ ഏഷ്യൻ റെക്കോർഡ് കരസ്ഥമാക്കിയ ഡ്രമ്മർ ജാഫർ, മാപ്പിളപാട്ടിനെ എന്നും ഹൃദയത്തോട് ചേർത്ത് വച്ച് നമ്മുടെ നാടിനു അഭിമാനമായ മണ്മറഞ്ഞ അനുഗ്രഹീത ഗായകൻ ശ്രീ കണ്ണൂർ സലീമിന്റെ മക്കൾ സജില സലിം, സലീൽ സലിം തുടങ്ങിയ പ്രശസ്ത കലാകാരൻമാർ ചേർന്നു മനോഹരമായ സായാഹ്നം നിങ്ങൾക്കായി ഒരുക്കുന്നു . കണ്ണൂരിന്റെ അഭിമാനമായ സംഗീത കുലപതി, യശ്ശശരീനായ പത്മശ്രീ. കെ.രാഘവൻ മാസ്റ്റർക്കും മാപ്പിളപ്പാട്ടിന്റെ സുൽത്താൻ എരഞ്ഞോളി മൂസയ്ക്കുമുള്ള ഫോക്കിന്റെ ആദരവ് തദവസരത്തിൽ ഉണ്ടായിരിക്കുന്നതാണ്. കുവൈത്തിലെ കണ്ണൂർ നിവാസികളുടെ ഉത്സവമാമാങ്കത്തിലേക്ക് "കണ്ണൂർ മഹോത്സവം 2019 " ന് നിങ്ങളോരോരുത്തരെയും സഹർഷം ക്ഷണിക്കുന്നു സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു."            ....   >>

FOKE's Official Sponsor