ഫോക്ക് ബാഡ്മിന്റൺ ടൂർണമെന്റ് മെയ് 26ന്
ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) മെമ്പർമാർക്കായി ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. മെയ് 26ന് വെള്ളിയാഴ്ച്ച രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെ അഹമ്മദി ഐ സ്മാഷ് ബാഡ്മിന്റൺ കോർട്ടിൽ വെച്ചാണ് മത്സരം നടക്കുക. പുരുഷന്മാർക്കായി അഡ്വാൻസ് ഡബിൾസ്, ഇന്റർമീഡിയറ്റ് ഡബിൾസ്, ലോവർ ഇന്റർമീഡിയറ്റ് ഡബിൾസ്, ബിഗിന്നേർസ് ഡബിൾസ് എന്നീ വിഭാഗങ്ങളും വനിതകൾക്കായി ഇന്റർമീഡിയറ്റ് ഡബിൾസ്, ബിഗിന്നേർസ് ഡബിൾസ്, മിക്സഡ് ഡബിൾസ് ഉൾപ്പെടെ ഏഴു വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. സോണൽ അടിസ്ഥാനത്തിൽ നടത്തുന്ന മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് താഴെ കാണുന്ന ലിങ്ക് ഉപയോഗിച്ച് പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.
വിശദ വിവരങ്ങൾക്ക് യൂണിറ്റ് ഭാരവാഹികളുമായി ബന്ധപ്പെടുക.
>> Click here to Register for the Badminton Tournament <<
