ഫ്രണ്ട്സ് ഓഫ് കണ്ണൂർ ട്രസ്റ്റ്
2019 ൽ രജിസ്റ്റർ ചെയ്യപ്പെട്ടതാണ് ഫ്രണ്ട്സ് ഓഫ് കണ്ണൂർ ട്രസ്റ്റ് അതിൻ്റെ പ്രവർത്തന വീഥിയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. കോവിഡ് കാലയളവിൽ അൽപ്പം വേഗത കുറഞ്ഞു എങ്കിലും നാട്ടിലേക്ക് മടങ്ങുന്നവരായ ഫോക്ക് കുടുംബാഗങ്ങളെയും നിലവിലുള്ള ഫോക്ക് അംഗങ്ങളെയും ചേർത്ത് ഒന്നിപ്പിച്ച് നിർത്തിക്കൊണ്ട് ഒരു ചാരിറ്റബിൾ ട്രസ്റ്റിൻ്റെ പ്രവർത്തന പരിധിയിൽ നിന്നു കൊണ്ടുള്ള വിവിധ സാദ്ധ്യതകൾ ഉപയോഗപ്പെടുത്താനാണ് ട്രസ്റ്റ് പരിശ്രമിക്കുന്നത്.
കോവിഡ് മഹാമാരിക്കാലത്ത് 100ൽ പരം ആരോഗ്യ കേന്ദ്രങ്ങളിൽ ആരോഗ്യ ഉപകരണ വിതരണത്തിന് ട്രസ്റ്റ് നേതൃത്വം വഹിച്ചു. മെഡിക്കൽ കോളേജിലേക്ക് മാസ്ക്കുകൾ വിതരണം ചെയ്തു.
ഫോക്ക് ഭവന നിർമ്മാണം, അംഗങ്ങളുടെ ചികിത്സ സഹായം, വെൽഫെയർ ആനുകൂല്യങ്ങളുടെ കൈമാറ്റങ്ങൾ, മരണമടയുന്ന ബന്ധു ജനങ്ങളെ സന്ദർശിക്കൽ എന്നിവ കൂടാതെ വിവിധ സാംസ്ക്കാരിക പ്രവർത്തനങ്ങളായ സുകുമാർ അഴീക്കോട് ഗുരുസാഗര പുരസ്ക്കാരം ,ഗോൾഡൻ ഫോക്ക് അവാർഡ് പ്രവർത്തനത്തിലും പങ്കാളിത്വം വഹിക്കുന്നുണ്ട്.
കമ്മിറ്റികളെ താലൂക്ക് അടിസ്ഥാനത്തിൽ എക്സിക്യൂട്ടീവുകളെ ചേർത്ത് വിപുലീകരിക്കുകയും സബ് കമ്മിറ്റികൾ ക്രമീകരിയ്ക്കും ചെയ്തിട്ടുണ്ട്.
കുവൈറ്റ് പ്രവാസ ഭൂമിയിൽ തലയെടുപ്പോടെ നിലകൊള്ളുന്ന ഫോക്കിൻ്റ പ്രവർത്തനങ്ങളിൽ കരുത്തുപകരാൻ ഫ്രണ്ട്സ് ഓഫ് കണ്ണൂർ ട്രസ്റ്റ് നിലകൊള്ളുന്നു