09 Apr 2024
ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പ്പാട്സ് അസോസിയേഷൻ (ഫോക്ക് ) പതിനെട്ടാം പ്രവർത്തവർഷത്തിൽ ഏറ്റെടുത്ത ചാരിറ്റി പ്രൊജക്ട്, കാസർഗോഡ് ജില്ലയിലെ മടിക്കൈയിൽ ആരംഭിക്കുന്ന ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള ഇന്റർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീപ്പിൾ വിത്ത് ഡിസബലിറ്റീസ് -IIPD ക്ക് കൈത്താങ്ങ് "വിസ്മയ സ്വാന്തനത്തിൻ്റെ" ഫണ്ട് കൈമാറ്റം ഏപ്രിൽ 9, ചൊവ്വാഴ്ച തിരുവനന്തപുരത്തുള്ള ഡിഫറെൻറ് ആർട്സ് സെന്റർ (DAC) ആസ്ഥാനത്തു വച്ച് DAC എക്സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാടിനു കൈമാറിക്കൊണ്ട് നിർവ്വഹിച്ചു.
ചടങ്ങിൽ മുൻ ഫോക്ക് പ്രസിഡന്റ് സേവിയർ ആന്റണി, ഫോക്ക് മീഡിയ സെക്രട്ടറി രജിത് കെ സി, അഡ്മിൻ സെക്രട്ടറി വിശാൽ രാജ്, ഫോക്ക് ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി പ്രശാന്ത് കെ പി, ജോയിന്റ് ട്രഷറർ മുരളീധരൻ, ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ പവിത്രൻ മട്ടമ്മൽ, വിജയൻ അരയമ്പത്ത്, ചന്ദ്രമോഹൻ കണ്ണൂർ, രവി കാപ്പാടൻ, ഷാജി കടയപ്രത്ത്, സുധീർ മൊട്ടമ്മൽ, ജോർജ്, ട്രസ്റ്റ് അംഗങ്ങളായ ബാബു, അജിത രവീന്ദ്രൻ, ജലീബ് യൂണിറ്റ് കൺവീനർ പ്രമോദ് കുലേരി,
മുൻ അബ്ബാസിയ സൗത്ത് യൂണിറ്റ് സെക്രട്ടറി ആദർശ് ജോസഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഫോക്കിൻ്റെ പ്രവർത്തനങ്ങൾ ഭാരവാഹികൾ വിശദീകരിച്ചു.
DAC ന്റെ പ്രവർത്തനങ്ങളെ കുറിച്ചും IIPD എന്ന പ്രൊജക്ടിനെക്കുറിച്ചും DAC ഭാരവാഹികൾ ഫോക്ക് പ്രതിനിധികൾക്ക് വിശദീകരിച്ചു. ഫോക്കിൻ്റെ പ്രവർത്തനങ്ങളെ ഗോപിനാഥ് മുതുകാട് അഭിനന്ദിച്ചു .DAC ലെ കുട്ടികളുടെ കലാപരിപാടികളും ചടങ്ങിനോടൊപ്പം ഉണ്ടായിരുന്നു.