29 Mar 2024
ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ മണി ടോക്ക്സ് വിത്ത് നിഖിൽ എന്ന പേരിൽ വെബിനാർ സംഘടിപ്പിച്ചു. പെന്റാഡ് സെക്യൂരിറ്റിസ് സി ഇ ഒ ശ്രീ നിഖിൽ ഗോപാലകൃഷ്ണൻ വെബിനാറിൽ പ്രവാസി നിക്ഷേപങ്ങൾ,വിവിധ ഇൻഷുറൻസ് പദ്ധതികൾ എന്നിവയെ കുറിച്ചു വിശദീകരിച്ചതോടൊപ്പം പങ്കെടുത്തവരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.
ജനറൽ സെക്രട്ടറി ഹരിപ്രസാദ് സ്വാഗതം ആശംസിക്കുകയും ഉപദേശക സമിതി അംഗവും വെബിനാർ മോഡറേറ്ററുമായ എം പി ജിതേഷ് നന്ദി പറയുകയും ചെയ്ത പരിപാടിയെ പ്രസിഡന്റ് ലിജീഷ് അഭിസംബോധന ചെയ്തു സംസാരിച്ചു.