loader
Welcome To FOKE
Become A Member

News


25 May 2024
ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ്‌ എക്സ്പ്പാറ്റ്സ് അസോസിയേഷൻ മാതൃഭാഷ - മലയാളം മിഷൻ പഠിതാക്കൾക്കുള്ള പ്രവേശനോത്സവം 2024 പ്രശസ്ത വാഗ്മി വി കെ സുരേഷ്ബാബു ഉത്ഘാടനം ചെയ്ത് സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
മാറുന്ന കാലത്ത് കുട്ടികളുമായി മാതാപിതാക്കൾ പുലർത്തേണ്ട ആശയ വിനിമയശൈലിയേക്കുറിച്ചും കുട്ടികളെ മാതൃഭാഷ പഠിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും രസകരമായി വിശദീകരിച്ചു. ഉന്നത വിദ്യാഭ്യാസം നേടിയെടുക്കാൻ കുട്ടികളെ തയ്യാറാക്കുമ്പോൾ മാതൃഭാഷയും അതിൻ്റെ മധുരിമയിലൂടെ പകർന്നു കിട്ടുന്ന സാംസ്ക്കാരിക മൂല്യങ്ങളും കൈമോശം വരാതെ ശ്രദ്ധിക്കണം എന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.
അബ്ബാസിയ ആർട്ട്സ് സർക്കിളിൽ നടന്ന പരിപാടിക്ക് ഫോക്ക് പ്രസിഡന്റ് ലിജീഷ് പി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിന് മാതൃഭാഷ സമിതി അംഗങ്ങൾ ആയ ശ്രീഷ ദയാനന്ദൻ സ്വാഗതവും ഷജ്‌ന സുനിൽ നന്ദിയും പറഞ്ഞു ജനറൽ സെക്രട്ടറി ഹരിപ്രസാദ് യു കെ മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ ചെയർമാൻ ജ്യോതിദാസ് സാംസ്ക്കാരിക പ്രവർത്തകൻ വിഭീഷ് തിക്കോടി ഫോക്ക് മാതൃഭാഷ സമിതി കോർഡിനേറ്റർ സനിത്ത് വനിതാ വേദി ചെയർപേഴ്സൺ ഷംന വിനോജ് ബാലവേദി കൺവീനർ ജീവ സുരേഷ് ഉപദേശക സമിതി അംഗം ജിതേഷ് എം പി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പഠിതാക്കൾ അവതരിപ്പിച്ച വിവിധ കലാപരിപാഠികളും അരങ്ങേറി. കുട്ടികളും രക്ഷിതാക്കളും അടക്കം നിരവധി പേർ പങ്കെടുത്തു.
single-07