loader
Welcome To FOKE
Become A Member

News


01 Jun 2024

പ്രശസ്ത വാദ്യകല വിദ്വാനും, മുൻ ഗോൾഡൻ ഫോക്ക്‌ അവാർഡ് ജേതാവും കൂടിയായ പത്മശ്രീ ശങ്കരൻ കുട്ടി മാരാരെ , ഫോക്ക്‌ ഭാരവാഹികൾ സന്ദർശിച്ച് സ്നേഹാദരങ്ങൾ കൈമാറി. ഫോക്ക്‌ പ്രസിഡന്റ്‌ ലിജീഷ്, ജനറൽ സെക്രട്ടറി ഹരിപ്രസാദ് എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു. ഉപദേശക സമിതി അംഗം കെ ഇ രമേശ്‌ ഫോക്കിന്റെ സ്നേഹോപഹാരം കൈമാറി. സ്പോർട്സ് സെക്രട്ടറി ഉണ്ണികൃഷ്ണൻ, ഉപദേശക സമിതി അംഗം വിജയേഷ് കെ വി, വനിതാ വേദി വൈസ് ചെയർപേഴ്സൺ ശ്രീഷ ദയാനന്ദൻ, ജോയിന്റ് ട്രഷറർ ഷിജി സനത്, മുൻ ചെയർപേഴ്സൺ രമ സുധിർ, എക്സിക്യൂട്ടീവ് അംഗം അനുപമ വിജയേഷ്, ബാലവേദി ജോയിന്റ് കൺവീനർ സത്യക് വിജയ് എന്നിവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.കേളി വാദ്യകലാപീഠം കുവൈറ്റിന്റെ, വാദ്യോത്സവ് 2024 പരിപാടിയിൽ മുഖ്യാതിഥി ആയി പങ്കെടുക്കാൻ കുവൈറ്റിൽ എത്തിയ ശ്രീ ശങ്കരൻ കുട്ടിമാരാർക്ക്, 2012ൽ, വാദ്യകലാ മേഖലയിലുള്ള സമഗ്ര സംഭവനകളെ മാനിച്ച്, അഞ്ചാമത് ഗോൾഡൻ ഫോക്ക്‌ അവാർഡ് നൽകി ആദരിച്ചിരുന്നു.

single-07