15 Jul 2024
                                            
                                        കുവൈറ്റിലെ ദീർഘ കാല പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന ഫഹാഹീൽ യൂണിറ്റ് ട്രഷറർ ശ്രീ. വിനോദൻ ചെറുകുന്നനു ഫോക്ക് യാത്രയയപ്പ് നൽകി. ഫോക്ക് ഭാരവാഹികളും, യൂണിറ്റ് ഭാരവാഹികളും, മുതിർന്ന അംഗങ്ങളും ആശംസകൾ നേർന്നു സംസാരിച്ചു. ജനറൽ സെക്രട്ടറി ഹരിപ്രസാദും ഫഹാഹീൽ യൂണിറ്റ് കൺവീനർ ധനീഷ് മുകുന്ദനും ഫോക്കിന്റെ സ്നേഹോപഹാരം വിനോദനു കൈമാറി.
 
                                             
             
                                                